പാലക്കാട്: കാവശ്ശേരി പൂരത്തോടനുബന്ധിച്ച് മാർച്ച് 30, 31 തീയതികളിൽ രാവിലെ ആറ് മുതൽ രാത്രി 10 വരെ ആലത്തൂർ, തരൂർ, എരിമയൂർ, കാവശ്ശേരി, മേലാർകോട് പഞ്ചായത്തുകളിലെ വിവിധ വില്ലേജ് പരിധിയിൽ മദ്യനിരോധനം (ഡ്രൈ ഡേ) ഏർപ്പെടുത്തി ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി ഉത്തരവിറക്കി. ആലത്തൂർ, തരൂർ ഒന്ന്, രണ്ട്, എരിമയൂർ ഒന്ന്, രണ്ട്, മേലാർകോട്, കാവശ്ശേരി ഒന്ന്, രണ്ട് വില്ലേജുകളുടെ പരിധിയിലാണ് നിരോധനം. ഈ ദിവസങ്ങളിൽ പ്രദേശങ്ങളിലെ എല്ലാ മദ്യവിൽപ്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും നിർബന്ധമായും അടച്ചിടണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |