SignIn
Kerala Kaumudi Online
Saturday, 25 April 2026 4.34 AM IST

പരാതികൾ പരിഹരിച്ചു

Increase Font Size Decrease Font Size Print Page

c-vijil

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം കൂടുതൽ കാര്യക്ഷമമായി കണ്ടെത്തുന്നതിന് സജ്ജീകരിച്ച സി വിജിൽ ആപ്പിലൂടെ ജില്ലയിൽ 17433 പരാതികൾ പരിഹരിച്ചു. ആലത്തൂർ 1196, ചിറ്റൂർ 1579, കോങ്ങാട് 1386, മലമ്പുഴ 2902, മണ്ണാർക്കാട് 1432, നെന്മാറ 1026, ഒറ്റപ്പാലം 1468, പാലക്കാട് 1653, പട്ടാമ്പി 353, ഷൊർണൂർ 1953, തരൂർ 1051, തൃത്താല 1434 എന്നിങ്ങനെയാണ് മണ്ഡലാടിസ്ഥാനത്തിൽ പരിഹരിച്ച പരാതികൾ. മാർച്ച് 31 വരെയുള്ള കണക്കാണിത്. വോട്ടർമാർക്ക് പണം നൽകുക, മദ്യം വിതരണം ചെയ്യുക, അനുമതിയില്ലാതെ പോസ്റ്ററുകൾ പതിപ്പിക്കുക, പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുക തുടങ്ങി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിന്റെ പരിധിയിൽ വരുന്ന ഏതു പ്രവർത്തനങ്ങൾക്കെതിരേയും പൊതുജനങ്ങൾക്ക് സി വിജിൽ ആപ്പിലൂടെ പരാതി നൽകാം.

TAGS: LOCAL NEWS, PALAKKAD, CVIJIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.