അഗളി: അട്ടപ്പാടി പുതൂർ മാരിയമ്മൻ കോവിൽ 53ാം വാർഷിക മഹോത്സവത്തിന് തുടക്കമായി. ഉത്സവ നാളുകളിൽ ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ് അഗ്നി കുംഭ ക്ഷേത്ര പ്രദക്ഷിണം. ഇന്നു മുതൽ വരുന്ന തിങ്കളാഴ്ച്ച വരെ വൈകുന്നേരങ്ങളിൽ വിവിധ ദേശ കുംഭങ്ങളുടെ എഴുന്നള്ളിപ്പ് നടക്കും. മേയ് 5ന് പോഴൈ മുടി ക്ഷണം, അമ്മൻ ക്ഷണം, ശക്തി കുംഭം ക്ഷണം എന്നിവ നടക്കും. മേയ് ആറിനാണ് പ്രധാന ഉത്സവം. അന്ന് രാവിലെ അമ്മൻ തിരുകല്ല്യാണം, പൊങ്കാല മാവിളക്ക്, ഉച്ചയ്ക്ക് അലക് കുത്തി രഥം വലിക്കൽ തുടങ്ങിയവ നടക്കും. മേയ് 12ന് മറുപൂജയോടുകൂടി ഉത്സവം സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |