SignIn
Kerala Kaumudi Online
Thursday, 25 June 2026 2.12 PM IST

കഞ്ചാവ് പിടികൂടി

kanjav

ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ സ്റ്റേഷനിലെത്തിയ മംഗലാപുരംകോയമ്പത്തൂർ എക്‌സ്പ്രസ്സിൽ നിന്ന് 14 കിലോ കഞ്ചാവാണ് പിടികൂടിയത്. ട്രോളിബാഗിൽ ഏഴ് പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഷൊർണൂർ റെയിൽവേ എസ്.ഐ.അനിൽ മാത്യൂ, ആർ.പി.എഫ്.എസ്.ഐ.ബാലസുബ്രഹ്മണ്യത്തിന്റെയും നേതൃത്വത്തിൽ ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ ഉടമകൾ സ്ഥലം വിട്ടതാകുമെന്നാണ് കരുതുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KANJAVU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL