SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.39 PM IST

എൻഡോമെന്റ് വിതരണം

award

പട്ടാമ്പി: ഗ്രന്ഥശാലാ പ്രവർത്തകനും പൊതുപ്രവർത്തകനുമായിരുന്ന തെക്കേടത്ത് രാമൻ നമ്പൂതിരി, ഭാര്യ നങ്ങേലി അന്തർജ്ജനം എന്നിവരുടെ സ്മരണക്കായി നൽകി വരുന്ന പുരസ്‌കാര സമർപ്പണം ആങ്ങോട്ടുകര എഴുമങ്ങാട് വിദ്യാപോഷിണി പബ്ലിക്ക് ലൈബ്രറയിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി.സതീശൻ അദ്ധ്യക്ഷനായി. സാംസ്‌കാരിക പ്രവർത്തകയും പ്രഭാഷകയുമായ എൻ.സുകന്യ മുഖ്യ പ്രഭാഷണം നടത്തി. സി.കെ.ശ്രീരാഗ്, ആർ.അഭിജ എന്നി വിദ്യാർഥികൾക്കാണ് ഈ വർഷത്തെ പുരസ്‌കാരം സമ്മാനിച്ചത്. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ജി. രാജഗോപാൽ, ടി.എൽ.സി പ്രസിഡന്റ് കെ.ജനാർദ്ദനൻ, വായനശാലാ സെക്രട്ടറി കെ.പി.ജനാർദ്ദനൻ,
എൻ.സുസ്മിത, കെ. രവിപ്രകാശ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL