SignIn
Kerala Kaumudi Online
Friday, 24 July 2026 3.50 AM IST

കോൺഗ്രസ് പ്രതിഷേധ മാർച്ച്

march
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിലേക്ക് പ്രതീകാത്മക പണചാക്കുകളുമായി നടത്തിയ പ്രതിഷേധ മാർച്ച്.

പാലക്കാട്: തൃശൂർ ബി.ജെ.പി ഓഫീസിൽ 17 ചാക്കുകളിലായി 25കോടി രൂപ എത്തിയെന്ന ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജുഡീഷൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന ശിക്ഷാ നടപടി നൽകണമെന്നാവശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിലേക്ക് പ്രതീകാത്മക പണചാക്കുകളുമായി പ്രതിഷേധ മാർച്ച് നടത്തി.
കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷ് അദ്ധ്യക്ഷനായി. ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ കെ.ഭവദാസ്, ഷഫീക്ക് ഹുസൈൻ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, കോൺഗ്രസ് ന്യൂന പക്ഷ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്ച്.മുസ്തഫ, എസ്.രവീന്ദ്രൻ, നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ മോഹൻ ബാബു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ വി.മോഹനൻ, എ.കൃഷ്ണൻ, ഹരിദാസ് മച്ചിങ്ങൽ, കെ.ആർ.ശരരാജ്, സി.നിഖിൽ, വി.ആറുമുഖൻ, ജവഹർ രാജ്, മണ്ഡലം പ്രസിഡൻ്റുമാരായ രമേശ് പുത്തൂർ, എസ്.സേവ്യർ, അനിൽ ബാലൻ, എസ്.എം.താഹ, ശ്രീകുമാർ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL