SignIn
Kerala Kaumudi Online
Saturday, 15 August 2026 3.42 AM IST

ഓണത്തിരക്കിൽ രണ്ട് സ്പെഷ്യൽ ട്രെയിൻ കൂടി

train
.

പാലക്കാട്: ഓണത്തിന് ഒരാഴ്ച ബാക്കി നിൽക്കേ ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള ട്രെയിനുകളിലും ബസുകളിലും ടിക്കറ്റ് കിട്ടാനില്ല. ഓണം ആഘോഷിക്കാനെത്തുന്ന മറുനാട്ടിലെ മലയാളികളുടെ തിരക്ക് കാരണം ട്രെയിനിലെ ടിക്കറ്റുകൾ മാസങ്ങൾക്കു മുമ്പേ വെയ്റ്റിംഗ് ലിസ്റ്റിലായി. സാമ്പൽപൂ‌ർ, ഹുബ്ബള്ളി, ബെംഗളൂരു, ചെന്നൈ, മംഗളൂരു എന്നിവിടങ്ങളിൽ നിന്നെല്ലാം നേരത്തെ ഓണം സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരുന്നെങ്കിലും അവയിലെ ടിക്കറ്റുകളും അതിവേഗം വിറ്റഴിഞ്ഞു. ഈ സാഹചര്യത്തിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുകയാണ് റെയിൽവേ. കേരളത്തിലേക്ക് വലിയ യാത്രാത്തിരക്ക് പ്രതീക്ഷിക്കുന്ന അടുത്തയാഴ്ച ബെംഗളൂരുവിൽ നിന്നും ഹൈദരാബാദിലെ ചർലാപ്പള്ളിയിൽ നിന്നുമായി രണ്ട് സ്പെഷ്യൽ ട്രെയിനാണ് അധികമായി അനുവദിച്ചത്.

 ബെംഗളൂരു കന്റോൺമെന്റ്-കണ്ണൂർ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്‌പ്രസ്(06567-68): ആഗസ്റ്റ് 20ന് രാത്രി 10.30ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.50ന് കണ്ണൂരിലെത്തും. മടക്ക ട്രെയിൻ ആഗസ്റ്റ് 21ന് കണ്ണൂരിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6ന് ബെംഗളൂരുവിലെത്തും. 16 സ്ലീപ്പ‌ർ ക്ലാസ്, 5 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും 2 സെക്കൻഡ് ക്ലാസ് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ചുമാണ് ട്രെയിനിലുള്ളത്. കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.

 ചർലാപ്പള്ളി-കോട്ടയം ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്‌പ്രസ്(07197-98): ആഗസ്റ്റ് 16 മുതൽ 30 വരെ ഞായറാഴ്ചകളിൽ രാവിലെ 7.15ന് ചർലാപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.25ന് കോട്ടയത്തെത്തും. മടക്ക ട്രെയിൻ ആഗസ്റ്റ് 17 മുതൽ 31 വരെ തിങ്കളാഴ്ചകളിൽ വൈകിട്ട് 4.45ന് കോട്ടയത്ത് നിന്നു പുറപ്പെട്ട് പിറ്റേന്ന് രാത്രി 12.30ന് ചർലാപ്പള്ളിയിലെത്തും. 3 എ.സി ടു-ടയർ, 5 എ.സി ത്രീ-ടയർ, 10 സ്ലീപ്പർ ക്ലാസ്, 4 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും 2 സെക്കൻഡ് ക്ലാസ് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ചുമാണ് ട്രെയിനിലുള്ളത്. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL