
തിരുവനന്തപുരം:ദക്ഷിണറെയിൽവേ ജനറൽ മാനേജരായി യു.സുബ്ബറാവു ചുമതലയേറ്റു. ആർ.എൻ.സിംഗ് വിരമിച്ചതിനെ തുടർന്നാണ് നിയമനം.മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ സുബ്ബറാവു ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിലെ പഠനം പൂർത്തിയാക്കി 1987ലാണ് ഇന്ത്യൻ റെയിൽവേയിൽ ചേർന്നത്. പിതാവ് യു.നരസിംഹറാവു സൗത്ത് സെൻട്രൽ റെയിൽവേയിൽ ചീഫ് പ്ളാനിംഗ് ഒാഫീസറായിരുന്നു. സേലം ഡിവിഷണൽ റെയിൽവേ മാനേജർ, സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ അഡീഷണൽ ജനറൽ മാനേജർ, ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ജനറൽ മാനേജർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |