മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിലെ (ഓട്ടോണോമസ്) നാഷണൽ സർവീസ് സ്‌കീം വൊളന്റിയർമാർ കാമ്പസിൽ കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി. മഞ്ഞയും ഓറഞ്ചും നിറമുള്ള പൂക്കൾനിറഞ്ഞ ചെണ്ടുമല്ലി കൃഷി കോളേജ് മുറ്റത്താണ് ഒരുക്കിയിട്ടുള്ളത്. വിഷരഹിതമായ പൂക്കൾ കുറഞ്ഞ ചെലവിൽ നാട്ടുകാർക്കും വിദ്യാർഥികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിയിറക്കിയത്. വിളവെടുപ്പ് ഉദ്ഘാടനം മണ്ണാർക്കാട് നഗരസഭ ചെയർപേഴ്സൺ കെ.സജ്ന നിർവഹിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറർ ശിഹാബുദ്ദീൻ, എ.എം.ശിഹാബ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ കെ.ഷരീഫ്, എ.പി.ജൂലിയ, കുഞ്ഞാൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |