
പത്തനംതിട്ട : ജില്ലാ മെഡിക്കൽ ഓഫീസ് സംഘടിപ്പിക്കുന്ന അർബുദ പരിശോധനയ്ക്കുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി പൊതുജനത്തിന് സമ്മാനം നേടാൻ അവസരം. ജീവിതപങ്കാളി, അമ്മ, സഹോദരി, സഹപ്രവർത്തക, ബന്ധു എന്നിവരെ പരിശോധനയ്ക്ക് ഹാജരാക്കി അവർക്കൊപ്പം സെൽഫി എടുത്ത് ആകർഷകമായ അടിക്കുറിപ്പ് സഹിതം ജില്ലാ മെഡിക്കൽ ഓഫീസ് പത്തനംതിട്ടയുടെ 99 46 10 4425, 8075509728 എന്നീ വാട്‌സ് ആപ്പ് നമ്പറിലേക്കോ ardrampathanamthitta@gmail.com, massmediapathanamthitta@gmail.com എന്നീ മെയിൽ ഐഡിയിലേക്ക് അയയ്ക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും വേണം. മികച്ച മൂന്ന് ചിത്രങ്ങൾക്ക് സമ്മാനം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |