SignIn
Kerala Kaumudi Online
Sunday, 31 May 2026 8.20 AM IST

ലഹരി വിമുക്തി സംവാദസദസ്

drugs

തിരുവല്ല : വിമുക്തി മിഷന്റെയും തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിമുക്തി സംവാദസദസ് സംഘടിപ്പിച്ചു. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ടി.എ.റെജികുമാർ അദ്ധ്യക്ഷനായി. ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി.മധുസൂദനൻ വിഷയാവതരണം നടത്തി. വികാരി റവ.ബിനു വർഗീസ്, മുൻസിപ്പൽ കൗൺസിലർമാരായ ഫിലിപ്പ് ജോർജ്, ലെജു എം.സഖറിയ, ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡംഗം ഡോ.ആർ.വിജയമോഹൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.രാജേന്ദ്രൻ, എക്സൈസ് ഇൻസ്പെക്ടർ പ്രസാദ് മാത്യു, അജി തമ്പാൻ, എൻ.കെ. പ്രേംകുമാർ, രാധാ സനോജ്, കോശി ജേക്കബ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL