SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.40 PM IST

എൽ.ഡി.എഫ് കൺ​വെൻഷന് തുടക്കം, വികസനം പറഞ്ഞ് മുഖ്യമന്ത്രി​

Increase Font Size Decrease Font Size Print Page
cm

തിരുവല്ല : എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫിന് എം.എൽ.എമാരുള്ള ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പര്യടന പരിപാടികൾക്ക് ഇന്നലെ തുടക്കംകുറിച്ചു. പുലർച്ചെ ട്രെയി​നി​ൽ തി​രുവല്ലയി​ൽ എത്തി​യ മുഖ്യമന്ത്രി​ രാവിലത്തെ വാർത്താസമ്മേളനത്തിനുശേഷം എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി.തോമസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനും പൊതുസമ്മേളനവും മുൻസിപ്പൽ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു.
എൽ.ഡി.എഫ് സർക്കാരിന്റെ പത്ത് വർഷത്തെ വികസനനേട്ടങ്ങൾ ഊന്നിപ്പറഞ്ഞും യു.ഡി.എഫിനെയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനെയും കടന്നാക്രമിച്ചും നടത്തിയ പ്രസംഗം അമ്പത് മിനിറ്റോളം നീണ്ടു. എന്തുകൊണ്ട് എൽ.ഡി.എഫ് ?, എന്തിന് എൽ.ഡി.എഫ് ? ജനങ്ങളുടെ മനസിലുയരുന്ന ഈ ചോദ്യങ്ങൾക്ക് മറുപടിയായി വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. കേരളത്തിന് അർഹതപ്പെട്ടത്‌ നൽകാത്ത കേന്ദ്രത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകാത്ത യു.ഡി.എഫി​നെയും വർഗീയ നിലപാടുകളിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കുന്ന കേന്ദ്രസർക്കാർ കേരളത്തോട് രാഷ്ട്രീയവിരോധവും പകയും കാണിക്കുന്നതും ജനങ്ങൾ തിരിച്ചറിയണമെന്ന് പിണറായി വിജയൻ പറഞ്ഞു. വർഗീയ സംഘർഷങ്ങളും കലാപങ്ങളുമില്ലാത്ത, മാലിന്യ പ്രശ്നങ്ങളില്ലാത്ത, വ്യവസായ നിക്ഷേപസൗഹൃദമായ കേരളത്തെക്കുറിച്ച് അസത്യങ്ങൾ പ്രചരിപ്പിക്കുന്നത് ചെറുക്കാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്നും പിണറായി വിജയൻ പറഞ്ഞു. സദസിനെ കയ്യിലെടുത്ത പ്രസംഗത്തിനിടെ വേദിയിലും സദസിലും കരഘോഷങ്ങൾ ഉയർന്നു. നിയോജകമണ്ഡലം കൺവീനർ അഡ്വ.ആർ.സനൽകുമാർ അദ്ധ്യക്ഷതവഹിച്ചു. സ്ഥാനാർത്ഥി​ മാത്യു ടി​.തോമസ്, ഡോ.തോമസ് ഐസക്, ഡോ.വർഗീസ് ജോർജ്, രാജു എബ്രഹാം, കെ.പി.ഉദയഭാനു, അഡ്വ.കെ.അനന്തഗോപൻ, അലക്സ് കണ്ണമല, സജി അലക്സ്, ചെറിയാൻ പോളച്ചിറയ് ക്കൽ, അഡ്വ.കെ.ജി.രതീഷ്കുമാർ. അഡ്വ.ഫ്രാൻസിസ് വി.ആന്റണി, ബിനിൽകുമാർ, അഡ്വ.എം.ബി.നൈനാൻ, കെ.കൃഷ്ണൻകുട്ടി, ബിനു വർഗീസ്, അലക്സാണ്ടർ കെ.സാമൂവേൽ, സാം കുളപ്പള്ളി, ബാബു പറയത്തുംകാട്ടിൽ, സി.എൻ.രാജേഷ്, ബാബു പാലയ്ക്കൽ, ടി​.എ.റജികുമാർ, അഡ്വ.രവിപ്രസാദ്‌, അഡ്വ.ആർ.മനു, അഡ്വ.പ്രമോദ് ഇളമൺ, റെയ്ന ജോർജ്, മുഹമ്മദ് സലിം,ബേബി തോട്ടത്തിൽ, പ്രേംജിത്ത് പരുമല, മുരളീധരൻനായർ, റെജി കുരുവിള, ജേക്കബ് മാമ്മൻ വട്ടശേരിൽ എന്നിവർ നേതൃത്വം നൽകി.

അസറ്റാണ് മാത്യു.ടി

നിയമസഭയുടെ അസറ്റാണ് അഡ്വ.മാത്യു ടി.തോമസ്. സഭയി​ൽ അദ്ദേഹത്തി​ന്റെ ഉൗഴം വരുമ്പോൾ ഭരണപക്ഷവും പ്രതി​പക്ഷവും ശ്രദ്ധയോടെ ശ്രവി​ക്കും. കാരണം പറയുന്ന കാര്യങ്ങളി​ൽ അഗാധമായ അറി​വുള്ളയാളാണ് മാത്യു ടി​.തോമസ്. നിയമസഭാരംഗത്തെ അതികായനായ അദ്ദേഹത്തെ തിരഞ്ഞെടുത്ത് തിരുവനന്തപുരത്തേക്ക് അയയ്ക്കണം.

പിണറായി വിജയൻ

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.