
പത്തനംതിട്ട : കുളനട ഗ്രാമപഞ്ചായത്ത് അംഗവും ചിത്രകാരനും ശില്പിയും ഫോട്ടോഗ്രാഫറുമായ പാണിൽ മേൽപ്പുരവീട്ടിൽ രാജുവിന് (രാജൂസ്) തിരഞ്ഞെടുപ്പ് കാലത്ത് നിന്നുതിരിയാൻ നേരമില്ല. ചുവരുകളിൽ നിന്ന് ചുവരുകളിലേക്കുള്ള നിറപകർച്ചയിലാണ് രാജു. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാപാർട്ടിക്കാരും രാജുസിന്റെ സേവനം തേടിയിരുന്നു. എന്നാൽ ഇക്കുറി ഇടതുപക്ഷത്തോട് ചേർന്നാണ് രാജുവിന്റെ ചുവരെഴുത്ത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുളനട ഗ്രാമപഞ്ചായത്ത് പാണിൽ വാർഡിൽ നിന്ന് എൽ.ഡി.എഫ് സ്വതന്ത്രനായി രാജു വിജയിച്ചിരുന്നു. ഇതോടെ മറ്റുരാഷ്ട്രീയ പാർട്ടികൾ രാജുസിൽ നിന്ന് അകന്നു. എങ്കിലും എൽ.ഡിൽ.എഫ് സ്ഥാനാർത്ഥികൾക്കായി രാജു രാപകലില്ലാതെ പണിയെടുക്കുകയാണ്. ഇപ്പോൾ ആറന്മുളയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജിനും ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി സജി ചെറിയാനും വേണ്ടിയാണ് ചുവരെഴുതുന്നത്. ഒരുദിവസം പത്ത് മുതൽ പന്ത്രണ്ട് ചുവരുകൾ വരെ എഴുതും. ആനിമേഷൻ വിദ്യാർത്ഥിയായ മകൻ ഗോകുൽരാജ് സഹായത്തിനൊപ്പമുണ്ട്.
ചുവരെഴുത്ത് കലാകാരൻമാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആധുനിക യന്ത്രസംവിധാനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് മേഖലയെ സാരമായി ബാധിച്ചു. വരയ്ക്കും എഴുത്തിനുമൊന്നും രാഷ്ട്രീയമില്ല. ആരുവിളിച്ചാലും പോകും.
രാജൂസ്, ചിത്രകാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |