
പത്തനംതിട്ട : നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയിലെ സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു. സ്ഥാനാർത്ഥികൾ ആരും പത്രിക പിൻവലിച്ചില്ല. അഞ്ചു നിയോജക മണ്ഡലങ്ങളിലായി ജില്ലയിൽ 25 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. സ്ഥാനാർത്ഥികൾക്ക് ചിഹ്നവും അനുവദിച്ചു.
നിയോജക മണ്ഡലം, പേര്, പാർട്ടി,ചിഹ്നം
തിരുവല്ല
1.അനൂപ് ആന്റണി : ബി.ജെ.പി (താമര)
2. മാത്യു ടി.തോമസ് : ഐ.എസ്.ജെ (മോതിരം)
3. വർഗീസ് മാമ്മൻ : കേരള കോൺഗ്രസ് (ഓട്ടോറിക്ഷ)
4. രമേശ് : ബി.എസ്.പി ടി (ആന)
5. സീൻ തോമസ് : സ്വത. (കണ്ണട)
6. അജു അലക്‌സ് : സ്വത. (ബലൂൺ)
7. തോമസ് മാമ്മൻ : സ്വത. (ഫുട്‌ബോൾ)
ആറൻമുള
1. അബിൻ വർക്കി : കോൺഗ്രസ് (കൈ )
2. വീണാ ജോർജ് : സി.പി.എം (ചുറ്റിക അരിവാൾ നക്ഷത്രം)
3. കുമ്മനം രാജശേഖരൻ : ബി.ജെ.പി (താമര)
4. വി.ആർ പ്രഭാകരൻ : ബി.എസ്.പി (ആന)
5. രാധാമണി : എസ്.യു.സി.ഐ (ബാറ്ററി ടോർച്ച്)
6. എസ്.രാമചന്ദ്രൻ : സ്വത. (കോട്ട്)
അടൂർ
1. പ്രിജി കണ്ണൻ : സി.പി.ഐ (ധാന്യക്കതിരും അരിവാളും)
2. സി.വി ശാന്തകുമാർ : കോൺഗ്രസ് (കൈ)
3. പന്തളം പ്രതാപൻ : ബി.ജെ.പി (താമര)
4. സി.എഫ്.ശിവകുമാർ, ബി.എസ്.പി (ആന)
കോന്നി
1.കെ.യു.ജനീഷ് കുമാർ : സി.പി.എം (ചുറ്റിക അരിവാൾ നക്ഷത്രം)
2. പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ : കോൺഗ്രസ് (കൈ )
3. ടി.പി.സുന്ദരേശൻ : ബി.ഡി.ജെ.എസ് (തെങ്ങിൻതോപ്പ്)
4. വർഗീസ് : സ്വത. (ഗ്യാസ് സിലിണ്ടർ)
റാന്നി
1. പ്രമോദ് നാരായൺ : കേരള കോൺഗ്രസ് (എം) (രണ്ടില)
2. പഴകുളം മധു : കോൺഗ്രസ് (കൈ)
3. തോമസ് കെ.സാമുവേൽ : ട്വന്റി 20 (ചക്ക)
4. ശ്രീഹരി : സ്വത. (മുന്തിരിക്കുല)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |