SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.36 AM IST

തിരുവല്ലയെ ബലൂണിലാക്കാൻ 'ചെകുത്താൻ' ഇറങ്ങി

chekuthan

തിരുവല്ല: സമൂ​ഹ മാദ്ധ്യമങ്ങളിലൂടെ ‘ചെകുത്താൻ’ എന്ന അപരനാമത്തിൽ വിമർശനാത്മക പോസ്റ്റിടുന്ന യു ട്യൂബർ അജു അലക്സ് തിരുവല്ല നിയമസഭാമണ്ഡലം പിടിക്കാനിറങ്ങി. വോട്ടർമാരുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് വാഗ്ദാനം. സ്വതന്ത്രനായി മത്സരിക്കുന്നതിനാൽ ഇനി പിടിച്ചാൽ കിട്ടില്ല.
"നിലവിലെ സ്റ്റിസ്റ്റത്തിൽ അഴിമതി തടയാനാകില്ല. നല്ലൊരു ഗവ.സിസ്റ്റം കൊണ്ടുവരും... എല്ലാം സുതാര്യമായാൽ അഴിമതി നടക്കില്ല.. ഫ്ലക്‌സും ബാനറുമെഴുതി പണം ചെലവാക്കാനൊന്നും ഇല്ല. എല്ലാദിവസവും ലൈവ് ഇടും. പറയാനുള്ളതക്കെ പറയും...ബലൂണാണ് ചിഹ്‌നമെങ്കിലും ബലൂൺ പോലെ ഉൗതിപെരുപ്പിച്ച വാഗ്ദാനങ്ങൾ ഒന്നും അജു നൽകുന്നില്ല. വേണമെങ്കിൽ പൊട്ടിക്കാമെന്നും അജു പറയുന്നു.
തിരുവല്ല മഞ്ഞാടി ആമല്ലൂർ മഠത്തിൽ വീട്ടിൽ അജു അലക്സ് മത്സരിക്കുന്നുണ്ടെന്ന് അറിയിച്ചപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ പൊങ്കാല തുടരുകയാണ്. പരസ്യ പ്രചാരണത്തിന് ഇറങ്ങിയാൽ അന്ന് ഇവന്റെ അടക്കം നാട്ടുകാർ നടത്തുമെന്നൊക്കെയാണ് ഓരോ പോസ്റ്റുകൾ. അനുകൂലിക്കുന്നവർ ഉണ്ടെങ്കിലും അതൊന്നും അജുവിന്റെ വിഷയമല്ല.

രോഷം വന്നാൽപിന്നെ ആരാന്നൊന്നും അജു നോക്കില്ല. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, ബാലയുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്കെതിരെ പോസ്റ്റിട്ടതിന്റെ പേരിൽ ജയിലിൽ കിടന്നിട്ടുണ്ട്. അജുവിന്റെ ഭാര്യ ദുബായിലാണ്. വോട്ടുചെയ്യാൻ വരുമോയെന്നും അജുവിന് അറിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL