
റാന്നി: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പഴകുളം മധുവിന്റെ പ്രചാരണത്തിന്റെ ഭാഗമായി ശശിതരൂർ എം.പിയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോ ആവേശമായി. പ്ലാച്ചേരി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ അകമ്പടിയായി. യുവാക്കളുടെയും സ്ത്രീകളുടെയും വലിയ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
പ്ലാച്ചേരി മുതൽ ഉതിമൂട് വരെയുള്ള 15 കിലോമീറ്ററോളം ദൂരത്തിൽ പാതയുടെ ഇരുവശങ്ങളിലുമായി നിരവധി ആളുകൾ റോഡ് ഷോ കാണാനായി കാത്തുനിന്നു. നേതാക്കളെ കൈവീശി അഭിവാദ്യം ചെയ്തു. തുറന്ന വാഹനത്തിൽ ശശി തരൂരും സ്ഥാനാർത്ഥി പഴകുളം മധുവും റോഡിന് ഇരുവശവും കാത്തുനിന്നവരെ കൈവീശി അഭിവാദ്യം അർപ്പിച്ചാണ് കടന്നുപോയത്. റോഡ് ഷോ ഉതിമൂട്ടിൽ സമാപിച്ചപ്പോൾ ജനസാഗരമായി മാറി.
റാന്നിയുടെ വികസനത്തിനായി അഡ്വ.പഴകുളം മധുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന്റെ പ്രകാശനം ശശി തരൂർ.എം.പി നിർവഹിച്ചു. കേരളത്തിന്റെ വികസനത്തിന് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്ന് ശശി തരൂർ പറഞ്ഞു. മലയാളി യുവാക്കൾ തൊഴിൽ തേടി സംസ്ഥാനം വിട്ട് മറ്റുരാജ്യങ്ങളിലേക്ക് പോകാതിരിക്കാനും അവരുടെയും കേരളത്തിന്റെയും ഭാവിക്ക് വേണ്ടി യു ഡി എഫ് ഭരണം വരുമെന്ന് ശശി തരൂർ പറഞ്ഞു. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന ഗ്യാരന്റി സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും ശശി തരൂർ പറഞ്ഞു.
യോഗത്തിൽ പഴകുളം മധു, എ.ഐ.സി.സി വക്താവ് അജയ് സിംഗ്, റിങ്കു ചെറിയാൻ, ആരോൺ ബിജിലി പനവേലി, അഡ്വ.കെ.ജയവർമ്മ, അഡ്വ.എബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ സംസാരിച്ചു.
യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ യുവാക്കൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കേരളത്തിലെ ജീവിത സാഹചര്യങ്ങൾ യുവതലമുറയുടെ അഭിരുചിക്കനുസരിച്ച് മാറ്റിയെടുക്കും.
ശശി തരൂർ.എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |