SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.20 PM IST

വോട്ടർമാരുമായി സംവദിച്ച് അഡ്വ.വർഗീസ് മാമ്മൻ

Increase Font Size Decrease Font Size Print Page
udf

തിരുവല്ല : ഈസ്റ്റർദിന ശുശ്രൂഷകളിൽ പങ്കെടുത്തും വോട്ടർമാരെ നേരിൽകണ്ടും യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വർഗീസ് മാമ്മൻ. നിരണം കാട്ടുനിലം മാർത്തോമ പള്ളിയിലും കല്ലൂപ്പാറ വലിയപള്ളിയിലും ഈസ്റ്റർദിന കുർബാനയിൽ പങ്കെടുത്തു. തുടർന്ന് അഡ്വ.വർഗീസ് മാമ്മന്റെ സ്വന്തം വാർഡായ നഗരസഭയിലെ കുളക്കാട്ടിൽ ഭവനസന്ദർശനം നടത്തി വോട്ടർമാരെ നേരിൽകണ്ടു. നഗരസഭ യു.ഡി.എഫ് ചെയർമാൻ ലാൽ നന്ദാവനം ഒപ്പം ഉണ്ടായിരുന്നു. മണ്ഡല പര്യടനത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 8ന് കുന്നന്താനം പഞ്ചായത്തിലെ ആഞ്ഞിലിത്താനത്ത് കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ.കെ.ജയവർമ്മ ഉദ്ഘാടനം ചെയ്യും. 12.30ന് ചെങ്ങരൂർചിറയിൽ സമാപിക്കും. തുടർന്ന് നിരണം പഞ്ചായത്തിലെ പര്യടനം 2.30ന് എസ്.ബി.ഐ ജംഗ്‌ഷനിൽ തുടങ്ങി പനച്ചമൂട്ടിൽ സമാപിക്കും.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.