
കോഴഞ്ചേരി : കുമ്മനത്തിന് പിന്തുണയുമായി നരേന്ദ്രമോദിയുടെ മണ്ഡലത്തിൽ നിന്ന് ദേശീയ നേതാക്കൾ. മുൻ വാരണാസി എം.പി യും മുൻ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മിഷൻ ചെയർമാനുമായ ബിജയ് സോങ്കർ ശാസ്‌ത്രി സ്ഥാനാർത്ഥി പര്യടനത്തിടയിൽ മാന്തുകയിലെത്തി ആശംസകൾ അറിയിച്ചു. കേരളത്തിന്റെ വികസന സാദ്ധ്യതകൾ ഇല്ലാതാക്കിയ യു ഡി എഫിൽ നിന്നും എൽഡി എഫിൽ നിന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കേരളത്തിൽ എൻ ഡി എ വൻ മുന്നേറ്റം സൃഷ്‌ടിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുമ്മനത്തിന്റെ പ്രചാരണ പരിപാടികൾ വിലയിരുത്തി. വാരണാസിയിൽ നിന്നുള്ള ബി ജെ പി നേതാവ് രോഹിത് ഗാംഗ് വാലയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |