
റാന്നി: ഫാസിസം ജനാധിപത്യത്തോട് എതിരിടുന്ന വലിയ പോരാട്ടത്തിൽ റാന്നിയിലെ എല്ലാ വിഭാഗം ജനങ്ങളും പഴകുളം മധുവിനു പിന്നിൽ അണിനിരക്കണമെന്ന് കൽപ്പറ്റ നാരായണൻ അഭ്യർത്ഥിച്ചു. പ്രിയദർശിനി പബ്ലിക്കേഷൻസ് സംഘടിപ്പിച്ച ഫാസിസവും ജനാധിപത്യവും എന്ന സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ഏകാധിപതികൾ തമ്മിലുള്ള അന്തർ ധാരയാണ് കേരളത്തിൽ ഫാസിസം സൃഷ്ടിക്കുന്നത്. ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അടിമകളായ അണികളെയാണ് ഫാസിസത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഡോ.സി ജെ ജോർജ്, ഡോ. ജോബിൻ ചാമക്കാല, ഡോ.തോമസ് കുരുവിള, ഡോ.നിബു ലാൽ വെട്ടൂർ, സതീശൻ എടക്കുടി തുടങ്ങിയവർ സംസരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |