
പത്തനംതിട്ട: അരയാഞ്ഞിലിമൺ സ്റ്റീൽ ബ്രിഡ്ജിന്റെ നിർമ്മാണപ്രവർത്തികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്. റാന്നി കൊല്ലമുള അരയാഞ്ഞിലിമണ്ണിൽ പമ്പാനദിക്ക് കുറുകെ സ്റ്റീൽ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് റാന്നി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർക്ക് ഇറിഗേഷൻ സൗത്ത് സൂപ്രണ്ടിംഗ് എൻജിനിയർ 2025 നവംബർ 10 ന് എൻ ഒ സി നൽകിയിട്ടുണ്ടെന്ന് ഇറിഗേഷൻ അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ കമ്മിഷനെ അറിയിച്ചു. ജില്ലാ ട്രൈബൽ ഓഫീസർക്കും കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡിക്കുമാണ് നിർദ്ദേശം നൽകിയത്. എരുമക്കാട് സ്വദേശി എൻ.കെ.ബാലനാണ് പരാതിക്കാരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |