
തിരുവല്ല : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വികെടിഎഫ് സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന എസ് മീരാസാഹിബിന്റെ നാലാം അനുസ്മരണം ആചരിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. വി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് ഓമനക്കുട്ടൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി മുഖ്യപ്രഭാഷണവും ജില്ലാ സെക്രട്ടറി ടി.എ റെജികുമാർ അനുസ്മരണ പ്രഭാഷണവും നടത്തി. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.അനിൽകുമാർ, വി.കെ.ടി.എഫ് ജില്ലാ ട്രഷറർ പ്രമോദ് കണ്ണങ്കര, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.ആർ.കുട്ടപ്പൻ, ബി.മുരളിധരൻ, കെ.എൻ.സരസ്വതി, ജില്ലാ വൈസ് പ്രസിഡന്റ് സലീം സുലൈമാൻ, ഏരിയാ സെക്രട്ടറി മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ, പ്രസിഡന്റ് അലി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |