
റാന്നി: മണിയാർ ജലസംഭരണി നവീകരിക്കുന്നതിന്റെ ഭാഗമായി സ്ലൂയിസ് വാൽവ് ഇളക്കിമാറ്റിയതിനെ തുടർന്ന് പമ്പാ നദിയിൽ ചെളി നിറഞ്ഞ വെള്ളം കുത്തിയൊഴുകി. കടുത്ത വേനലിൽ കുളിക്കാനും തുണി കഴുകാനും മറ്റുമായി പമ്പാ നദിയെ ആശ്രയിക്കുന്ന തീരവാസികളായ നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലായി. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ പമ്പയിലെ ചെളി കലർന്ന വെള്ളം തന്നെയാണ് പരിസരവാസികൾ ഉപയോഗിക്കുന്നത്.
സ്ളൂയിസ് വാൽവ് തുറന്നതോടെ മണിയാർ അണക്കെട്ടിലെ വെള്ളവും കാരികയത്തു നിന്ന് വൈദ്യുതി ഉത്പാദനത്തിന് ശേഷം ഒഴുക്കിവിടുന്ന വെള്ളവും ചേർന്ന് പമ്പാ നദിയിലേക്ക് ഒഴുകുകയാണ്. കാരികയത്ത് വൈദ്യുതി ഉത്പാദനത്തിന് ശേഷം തുറന്നുവിടുന്ന വെള്ളം മണിയാറിലെത്തുന്നുണ്ട്. പെരുനാട് മുക്കം കടവ് മുതൽ താഴേക്ക് രണ്ടു ദിവസമായി ചെളി നിറഞ്ഞ വെള്ളമാണ് ഒഴുകുന്നത്. ചെളി വെള്ളം പമ്പയിലൂടെ റാന്നി, ചെറുകോൽപ്പുഴ പ്രദേശങ്ങളിലും ഒഴുകിയെത്തി.
♦ ജലവിതരണത്തെ ബാധിക്കും
പമ്പാ നദിയുമായി ബന്ധപ്പെടുത്തിയുള്ള ഇരുപതോളം ജലവിതരണ പമ്പ് ഹൗസുകളിൽ ചെളിവെള്ളം കയറി. ഇത് ജല വിതരണത്തെയും മോട്ടോറുകളുടെ പ്രവർത്തനത്തെയും ബാധിക്കുമെന്ന് ഒാപ്പറേറ്റർമാർ പറയുന്നു.
# വാൽവുകളിൽ ചെളി കയറിയാൽ പമ്പിംഗ് തടസപ്പെടും
# പമ്പ് ഹൗസുകളിൽ ജല ശുദ്ധീകരണ പ്ളാന്റുകളില്ല.
# വെള്ളം പമ്പ് ചെയ്യുമ്പോഴുള്ള വലിയ അരിപ്പ മാത്രം.
# മിക്ക പമ്പ് ഹൗസുകളും കാലപ്പഴക്കം ചെന്നതും ശേഷി കുറഞ്ഞതുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |