
പന്തളം: അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ ജാതിവിവേചനത്തിന് ഇരയായി മരണപ്പെട്ട നിധിൻരാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാരായ കോളേജ് അദ്ധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സാംബവ മഹാസഭ പന്തളം യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന സെക്രട്ടറി സി കെ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി കെ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സി. അംഗം എൻ പ്രദീപ് കുമാർ, യൂണിയൻ സെക്രട്ടറി പ്രജീഷ് കുമാർ, മഹിള സമാജം സംസ്ഥാന കമ്മിറ്റിയംഗം പ്രീജ പ്രസന്നൻ, സിന്ധു അനിൽ, ശോഭന കുമാരി, എൻ പ്രവീൺ കുമാർ, രതീഷ് ജെ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |