SignIn
Kerala Kaumudi Online
Saturday, 25 April 2026 7.41 AM IST

സംസ്ഥാനത്ത് ആൾട്രാവലയറ്റ് ഇൻഡക്സ് ഏറ്റവും കൂടുതൽ കോന്നിയിൽ : വല്ലാത്ത ചൂട് പൊല്ലാപ്പാകും

Increase Font Size Decrease Font Size Print Page
d

പ്രമാടം : ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം ഉഷ്ണതരംഗവും കോന്നിയിൽ ക്രമാതീതമായി ഉയരുന്നു. ആൾട്രാവലയറ്റ് ഇൻഡക്സ് റെഡ് അലർട്ടിലേക്ക് കടക്കുന്നതായാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച കോന്നി മേഖലയിലെ അന്തരീക്ഷ താപനില 38 മുതൽ 39 ഡിഗ്രി സെൽഷ്യസിൽ വരെ എത്തിയിരുന്നു. ഒരു മാസമായി യെല്ലോയിൽ തുടർന്നിരുന്ന ആൾട്രാവലയറ്റ് ഇൻഡക്സ് കഴിഞ്ഞ ആഴ്ചയിൽ ഓറഞ്ചിൽ എത്തിയിരുന്നു. ഇത് ഒരാഴ്ചയായി തുടരുകയായിരുന്നു. 5 മുതൽ ഏഴ് വരെ യെല്ലോ അലർട്ടിലും അഞ്ച് മുതൽ എട്ട് വരെ ഓറഞ്ച് അലർട്ടുമാണ് നിലനിന്നിരുന്നത്. ശരീരത്തിന് ദോഷകരമായ ആൾട്രാവലയറ്റ് ഇൻഡക്സ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് കോന്നിയിലാണ്.
അസഹ്യമായ ചൂടുകാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ജനം.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമാണെങ്കിലും താപനിലയിലുണ്ടായ മാറ്റം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

മുൻ വർഷങ്ങളിലേതിനേക്കാൾ ചൂട് ജില്ലയിൽ അനുദിനം കൂടുകയാണ്.സൂര്യനിൽ നിന്നുള്ള അൾട്രാവയല​റ്റ് വയല​റ്റ് കിരണങ്ങൾ അപകടകരമാകും വിധത്തിലാണ് ഇപ്പോൾ ഭൂമിയിലേക്ക് പതിക്കുന്നത്.മനുഷ്യനിലെന്നപോലെ വളർത്തു മൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധിക്കാൻ ഏറെയുണ്ട്. സാധാരണഗതിയിൽ ശാരീരിക ഊഷ്മാവ് 37 ഡിഗ്രിയാണ്. അതിൽ നിന്ന് രണ്ടോ മൂന്നോ ഡിഗ്രി കൂടിയാൽത്തന്നെ അവയവങ്ങളുടെ പ്രവർത്തനത്തിൽ ഏറെ മാ റ്റമുണ്ടാകും.മഞ്ഞപ്പിത്തം,ചിക്കൻപോക്സ്,കിഡ്നി അനുബന്ധ രോഗങ്ങളും അനുദിനം കൂടുകയാണ്. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ പുറത്തിറങ്ങിയുള്ള ജോലികൾക്ക് മുൻകരുതലുകൾ വേണമെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

റെഡ് അലർട്ടിലേക്ക്, സൂക്ഷിക്കണം

ബുധനാഴ്ച ഏതാനും സമയങ്ങളിൽ അൾട്രാവലയറ്റ് ഇൻഡക്സ് റെഡ് അലർട്ടിൽ എത്തിയിരുന്നു. വരും ദിവസങ്ങളിൽ റെഡ് അലർട്ടിൽ എത്തിയേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അധികൃതരുടെ നിഗമനം. ഇങ്ങനെ സംഭവിച്ചാൽ ദുരന്ത നിരവാരണ അതോറിറ്റി തുടർ നടപടികൾ സ്വീകരിക്കും. നിർദേശങ്ങളും നിയന്ത്രണങ്ങളും കർശനമാക്കും.പത്തനംതിട്ടയിൽ ശരാശരി 30 - 32 ഡിഗ്രിയിലായിരുന്ന അന്തരീക്ഷ താപനില കഴിഞ്ഞ ദിവസങ്ങളിൽ 36 - 38.8 ഡിഗ്രി സെൽഷ്യസിൽ വരെയെത്തി.


അൾട്രാവയലറ്റ് ഇൻഡക്സ്

പ്രത്യേക സ്ഥലത്തും സമയത്തും സൂര്യാതപം ഉത്പാദിപ്പിക്കുന്ന അൾട്രാവയലറ്റ് വികിരണത്തിന്റെ ശക്തിയുടെ അന്താരാഷ്ട്രാ സ്റ്റാൻഡേർഡ് അളവാണ് അൾട്രാവയലറ്റ് ഇൻ‌ഡക്സ്. സൂര്യാതപം,​ ചർമ്മ വാർദ്ധക്യം,​ ഡി.എൻ.എ കേടുപാടുകൾ,​ ചർമ്മ ക്യാൻസർ,​ രോഗപ്രതിരോധ ശേഷി കുറയ്ക്കൽ കണ്ണിന് കേടുപാടുകൾ എന്നിവയ്ക്ക് അമിത ശക്തിയിലുള്ള അൾട്രാവയലറ്റ് കിരണങ്ങൾ കാരണമാകും. അൾട്രാവയലറ്റ് കിരണങ്ങളുടെ ശക്തി കണ്ടെത്തി മുന്നറിയിപ്പ് നൽകുക വഴി മുൻകരുതൽ സ്വീകരിക്കാനാകും.

അന്തരീക്ഷ താപനില

ശരാശരി - 30 - 32 ഡിഗ്രിവരെ

ഇപ്പോൾ 36 - 38.8 ഡിഗ്രി വരെ

-------------------------

"കനത്ത ചൂടിനൊപ്പം ആൾട്രാവലയറ്റ് ഇൻഡക്സും വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗത്ര പാലിക്കണം. രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് നാല് വരെ പുറംപണി ഒഴിവാക്കുന്നതിനൊപ്പം വളർത്തു മൃഗങ്ങൾക്കും കാര്യമായ പരിചരണം നൽകണം.

ആരോഗ്യ വകുപ്പ്

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.