
ചെങ്ങന്നൂർ: കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ പതിനാലാം ജില്ലാ സമ്മേളനം 27 ന് ഇ.ബി. വേണുഗോപാൽ നഗറിൽ (പ്രിയ ആഡിറ്റോറിയം, ക്രിസ്ത്യൻ കോളേജ്, ചെങ്ങന്നൂർ) നടക്കും.സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പി. മുരളീധരൻ പിള്ള, ജനറൽ സെക്രട്ടറി പി.എ. മുഹമ്മദ് അഷറഫ്, ട്രഷറർ എ.കെ. ശ്രീകുമാർ, ഓർഗനൈസിംഗ് സെക്രട്ടറി എൻ.എസ്. മുല്ലശ്ശേരി എന്നിവർ പങ്കെടുക്കും. ജില്ലാ നേതാക്കളായ എ. അലികുഞ്ഞ്, എ.പി. ജയപ്രകാശ്, പി.എൻ. ബാലചന്ദ്രൻ ആശാരി തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും.
ചെങ്ങന്നൂർ നഗരസഭ അദ്ധ്യക്ഷൻ മനീഷ് കീഴാമഠത്തിലിനെ യോഗത്തിൽ ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |