SignIn
Kerala Kaumudi Online
Wednesday, 29 April 2026 3.32 AM IST

ജനത്തെ വലച്ച് ഹർത്താൽ, വാഹനങ്ങൾ തടഞ്ഞു, വഴിനീളെ വാക്കേറ്റം

Increase Font Size Decrease Font Size Print Page
harthal

പത്തനംതിട്ട : ഡെന്റൽ വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദളിത് സംഘടനകളും ആഹ്വാനം ചെയ്ത ഹർത്താൽ ജനത്തെ വലച്ചു. ഇന്നലെ രാവിലെ ആറു മുതൽ ജില്ലയിലെ പലഭാഗങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. യാത്രക്കാരുമായി വാക്കേറ്റമുണ്ടായി. തിരുവല്ലയിൽ കാൻസർ രോഗിയെ വഴിയിൽ തടഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പോയ കാൻസർ രോഗിയുടെ യാത്രയാണ് തടസപ്പെടുത്തിയത്. അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബാംഗ്ളൂരിൽ നിന്നെത്തിയ യുവതികളും കൈക്കുഞ്ഞുങ്ങളും യാത്ര തുടരാനാകാതെ വലഞ്ഞു. ഭക്ഷണവും വെള്ളവും കിട്ടാതെ വന്നതിനെ തുടർന്ന് അവർ പ്രതിഷേധിച്ചു. ഹർത്താൽ അനുകൂലികളുമായി വാക്കേറ്റമുണ്ടായി.

ശാസ്താംകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞതിനാൽ ജില്ലയുടെ തെക്കൻ പ്രദേശങ്ങളിൽ നിന്ന് അടൂർ, പത്തനംതിട്ട ഭാഗങ്ങളിലേക്കുള്ള സർവീസുകൾ തടസപ്പെട്ടു. അടൂർ സ്റ്റാൻഡിലും തിരുവല്ലയിലും റാന്നിയിലും കോന്നിയിലും വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് നിരവധി യാത്രക്കാർ പെരുവഴിയിലായി. പ്രധാന ജംഗ്ഷനുകളിൽ സമരക്കാർ കടകൾ നിർബന്ധമായി അടപ്പിച്ചു. കടകൾ തുറക്കുമെന്ന് കഴിഞ്ഞ ദിവസം വ്യാപാരി സംഘടനകൾ അറിയിച്ചിരുന്നതാണ്. സ്വകാര്യ ബസുകൾ ജില്ലയിൽ സർവീസ് നടത്തിയില്ല. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഇന്നലെ ആരംഭിച്ച 51സർവീസുകൾ ഹർത്താൽ അനുകൂലികൾ വഴിയിൽ തടഞ്ഞു. രാവിലെ 7.40ന് പുറപ്പെട്ട കോയമ്പത്തൂർ സർവീസ് ഹർത്താൽ അനുകൂലികൾ തടഞ്ഞതിനാൽ വൈകിട്ട് ആറ് വരെയും കോട്ടയത്ത് തങ്ങി. ഡിപ്പോയിലെ ഒൻപത് സർവീസുകൾ നടത്താനായില്ല. പെരുവഴിയിലായ കുട്ടികളും രോഗികളും അടക്കമുളള യാത്രക്കാർ ഭക്ഷണം ലഭിക്കാതെ വലഞ്ഞത് പ്രയാസമുണ്ടാക്കുന്ന കാഴ്ചകളായിരുന്നു.

പത്തനംതിട്ട കളക്ടറേറ്റിലും മിനി സിവിൽ സ്റ്റേഷനിലും ഹാജർ നില അൻപത് ശതമാനത്തിൽ താഴെയായിരുന്നു.

തിരുവല്ലയിൽ ക്യാൻസർ രോഗിയുടെ ആശുപത്രിയാത്ര തടസപ്പെടുത്തി.

തി​രു​വ​ല്ല​ ​:​ ​ഹ​ർ​ത്താ​ലി​നി​ടെ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​പോ​കാ​നെ​ത്തി​യ​ ​ക്യാ​ൻ​സ​ർ​ ​രോ​ഗി​യെ​യും​ ​ഭാ​ര്യ​യെ​യും​ ​ത​ട​ഞ്ഞ​ ​സം​ഭ​വ​ത്തി​ൽ​ ​സ​മ​രാ​നു​കൂ​ലി​യെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.​ ​
ചു​മ​ത്ര​ ​ചാ​ലാ​ക്കേ​രി​ൽ​ ​അ​ജി​മോ​ൻ​ ​(50​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​തി​രു​വ​ല്ല​യി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​ഹ​ർ​ത്താ​ൽ​ ​അ​നു​കൂ​ലി​ക​ൾ​ ​ത​ട​ഞ്ഞ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​സം​ഭ​വം.​ ​കോ​ഴ​ഞ്ചേ​രി​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​പോ​കാ​നെ​ത്തി​യ​ ​ദ​മ്പ​തി​ക​ളെ​ ​ത​ട​ഞ്ഞ​ത് ​വാ​ക്കേ​റ്റ​ത്തി​നും​ ​ബ​ഹ​ള​ത്തി​നും​ ​ഇ​ട​യാ​ക്കി.​ ​സം​ഭ​വ​ത്തി​ന്റെ​ ​വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ്ര​ച​രി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ഇ​യാ​ൾ​ക്കെ​തി​രെ​ ​ജാ​മ്യ​മി​ല്ലാ​ത്ത​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​രം​ ​കേ​സെ​ടു​ത്ത് ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.