
പത്തനംതിട്ട : ജില്ലയിൽ പ്രവർത്തിക്കുന്ന സർപ്പ വോളണ്ടിയർമാർക്ക് സ്‌നേക്ക് റസ്ക്യൂ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ബി.രാഹുൽ കിറ്റ് വിതരണം നിർവ്വഹിച്ചു. സർപ്പ ജില്ലാനോഡൽ ഓഫീസർ മുഹമ്മദ് സ്വബീർ.ജെ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ്, എസ്.എഫ്.ഓമാരായ സനോജ്, പ്രമോദ് എസ്.സി എന്നിവർ പങ്കെടുത്തു. പാമ്പുകളുടെ സാന്നിദ്ധ്യം കൂടുതലുള്ള സാഹചര്യത്തിൽ പരിശീലനം നേടിയ സർപ്പ വോളണ്ടിയർമാരുടെ സേവനം നിർണായകമാണെന്നും ഭാവിയിലും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |