SignIn
Kerala Kaumudi Online
Monday, 11 May 2026 1.08 PM IST

കേരളാ എൻ.ജി.ഒ യൂണിയൻ

Increase Font Size Decrease Font Size Print Page
ngo

പത്തനംതിട്ട: ജില്ലാതല ഓഫീസുകളിൽ മാനദണ്ഡ വിരുദ്ധമായ സ്ഥലംമാറ്റം നടത്താനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് കേരളാ എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാനദണ്ഡങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം നടത്തിയാൽ പ്രക്ഷോഭത്തിന് സംഘടന നേതൃത്വം നല്കും. പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ സമർപ്പിച്ച ജീവനക്കാരെ പോലും നോക്കുകുത്തിയാക്കി, പൊതുസ്ഥലം മാറ്റം അട്ടിമറിക്കാനും, മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റത്തിലൂടെ അഴിമതി നടത്താനുമുള്ള നീക്കമാണ് നടക്കുന്നത്. നിയമ വിരുദ്ധ സ്ഥലം മാറ്റനടപടി സ്വീകരിക്കുന്നതിനെ ചെറുത്തുതോൽപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജി.ബിനുകുമാർ, സെക്രട്ടറി ആർ.പ്രവീൺ എന്നിവർ പറഞ്ഞു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL