SignIn
Kerala Kaumudi Online
Sunday, 31 May 2026 7.03 AM IST

ബസും ലോറിയും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

bus
കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടം

കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ എലിയറയ്ക്കൽ പൂവൻപാറ ജംഗ്ഷനിലെ വളവിൽ കെ.എസ് .ആർ.ടി.സി ബസും മിനിലോറിയും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 4 നാണ് അപകടം . മുണ്ടക്കയത്തു നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിന്റെ മുൻഭാഗത്തേക്ക് പുനലൂർ ഭാഗത്തു നിന്ന് കോന്നി ഭാഗത്തേക്ക് ചരക്കുകയറ്റി വരികയായിരുന്ന പാഴ്‌സൽ ലോറി ഇടിച്ചുകയറുകയായിരുന്നു . ബസിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്താണ് മിനിലോറി ഇടിച്ചുകയറിയത്. അപകടം നടക്കുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. ബസ് ഡ്രൈവർ ആറ്റിങ്ങൽ ഡിപ്പോയിലെ എം. ദീപുവിന്റെ (44) കാലിന് ഗുരുതര പരിക്കേറ്റു. കണ്ടക്ടർ ആറ്റിങ്ങൽ സ്വദേശി എസ്. ബിനുവിന് ( 47) നിസാര പരിക്കേറ്റു, പരിക്കേറ്റവരെ എലിയറയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും, കോന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പരിക്കേറ്റ മറ്റുള്ളവർ- അന്നമ്മ അഞ്ചൽ (67) , നിരഞ്ജന അഞ്ചൽ (11), സുപ്രഭ അഞ്ചൽ (4 9 ) , ലക്ഷ്മി മുണ്ടക്കയം ( 16 ),സുജ അഞ്ചൽ (35 ), നിവേദ് പുന്നല (16), സൂസൻ പുനലൂർ (56),സരിഗ മുണ്ടക്കയം (38), സുനിൽ പുന്നല (38) , നേദ്യ പുന്നല (16), രോഹിത്ത് എറണാകുളം (42), ബദർ കുമാർ എറണാകുളം (21),നക്ഷത്ര അഞ്ചൽ (13),നീരവ് അഞ്ചൽ (2), ലോറി ഡ്രൈവർ നേപ്പാൾ സ്വദേശി ലാൽ , ഷീജ പിടവൂർ (55) ,ലിസി ജോസ് പത്തനാപുരം (53) , ബിനു കെ ജോൺ കോട്ടയം (44),ആര്യ പിറവന്തൂർ (33), ജോയി ദാസ് വടശേരിക്കോണം വർക്കല (42), സൂസൻ പുനലൂർ (52), ഷാജി ഇളമണ്ണൂർ (63), ശ്രീലക്ഷ്മി ഇടക്കാട് (28), ജോർജ് ഫിലിപ്പ് ഇളമണ്ണൂർ (68), സുഹറാ നവാസ് ഇടത്തറ (53), സുജ നെടുമൺകാവ് (44), യോഹന്നാൻ ഊട്ടുപാറ (72), സജീവ് പുനലൂർ ( 60 ) . ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL