SignIn
Kerala Kaumudi Online
Sunday, 17 May 2026 5.10 AM IST

പടയണി കളരി സമാപനം

nariyapuiram

തിരുവല്ല : കുറ്റൂർ ഭൈരവി പടയണി സംഘത്തിന്റെയും നരിയാപുരം പെല്ലൂർകാവ് പടയണി സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നരിയാപുരം പെല്ലൂർകാവ് ക്ഷേത്രത്തിൽ നടന്നുവരുന്ന സമഗ്ര പടയണി കളരിയുടെ സമാപനം ഇന്ന് നടക്കും. തുള്ളൽ, പാട്ട്, കൊട്ട് എന്നിവയുടെ അവതരണവും പരിശീലനം നൽകിയ ഗുരുക്കന്മാരെ ആദരിക്കലും പഠിതാക്കൾക്കും മറ്റും സർട്ടിഫിക്കറ്റ് വിതരണവും പെല്ലൂർകാവ് പടയണിസംഘ കമ്മിറ്റി പ്രഖ്യാപനവും നടക്കും. പഠനകളരിക്ക് കളരി ആചാര്യൻ പ്രസന്നകുമാർ തത്ത്വമസി, കളരി ഡയറക്ടർ ബാലമുരളി, ജയദേവൻ പിള്ള, രാധാകൃഷ്ണൻ നായർ തെക്കേമുറിയിൽ എന്നിവർ നേതൃത്വം നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL