
പള്ളിക്കൽ: ഗ്രാമപ്പഞ്ചായത്തിൽ സമഗ്ര ശുചിത്വ പകർച്ചവ്യാധി നിയന്ത്രണ പരിപാടിയായ ടൈഗർ ഹണ്ടിന്റെ ഭാഗമായുള്ള ശുചിത്വ പരിശോധനയുടെ ഒന്നാം ഘട്ടം ദേശീയ ഡെങ്കിപ്പനി ദിനത്തോടനുബന്ധിച്ച് നടത്തി. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ദിൻരാജ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ടി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.സുബി മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി സന്തോഷ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തംഗം ജി.മായ,മെഡിക്കൽ ഓഫീസർ ഡോ.സുരഭി സന്തോഷ്,ഹെൽത്ത് ഇൻസ്പെക്ടർ ആർ.രാജേഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് വീടുകളിൽ ശുചിത്വ പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |