
കോഴഞ്ചേരി : അയിരൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കം കുറിച്ച കൊണ്ട് നടന്ന അവലോകനയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ ഉദ്ഘാടനം ചെയ്തു. അലോപ്പതി ,ഹോമിയോ ,ആയുർവേദ ഡോക്ടർമാർ ,ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ, കുടുംബശ്രീ സി ഡി എസ്, ഹരിത കർമ്മ സേന അംഗങ്ങൾ, പഞ്ചായത്തിന്റെ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളുടെയും ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും ക്ലോറിനേഷൻ നടത്താനും തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |