SignIn
Kerala Kaumudi Online
Sunday, 31 May 2026 3.21 AM IST

പ്രകടനം നടത്തി

ngo-union

തിരുവല്ല : മാനദണ്ഡങ്ങൾ ലംഘിച്ച് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ വീണ്ടും സ്ഥലംമാറ്റ ഉത്തരവിറക്കിയതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ യൂണിയൻ പ്രകടനം നടത്തി. സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പ്രകാരം ഓൺലൈൻ സ്ഥലംമാറ്റം നടപ്പിലായ വകുപ്പാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത് അട്ടിമറിച്ചാണ് നിരന്തരമായി സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കുന്നത്. എൻ.ജി.ഒ യൂണിയൻ ഏരിയ പ്രസിഡന്റിനെ ഉൾപ്പെടെ സ്ഥലംമാറ്റിക്കൊണ്ട് മുമ്പ് ഉത്തരവിറക്കിയപ്പോൾ വലിയ പ്രതിഷേധം ഉയർന്നിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടർ ഒാഫീസിനു മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജി.ശ്രീരാജ് ഉദ്ഘാടനം ചെയ്തു. സി.എൽ.ശിവദാസ്, സുജിത്ത് എസ്.പിള്ള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL