SignIn
Kerala Kaumudi Online
Sunday, 31 May 2026 3.22 AM IST

കർഷകമോർച്ച

karshika-morcha

പത്തനംതിട്ട : കർഷകമോർച്ച ജില്ലാ കമ്മിറ്റിയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് ഓടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നരേന്ദ്രമോദി സർക്കാരിന്റെ പന്ത്രണ്ടാം വർഷം വിപുലമായ പരിപാടികൾ ന​ടത്താൻ യോഗം തീരുമാനിച്ചു. ജൈവകൃഷി സമ്മേളനങ്ങൾ, സ്‌കൂളിൽ കൃഷി​ത്തോട്ടം പദ്ധതി, പരിസ്ഥിതി ദിനാഘോഷങ്ങൾ, പ്രധാനമന്ത്രി പദ്ധതികളുടെ ക്യാമ്പയിൻ എന്നിവ നടത്തും. സംസ്ഥാന സെക്രട്ടറി രാജ്കു​മാർ, കർഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഗോപകുമാർ പുല്ലാട്, ജി.വേണുഗോപാൽ, മഹേഷ് അടൂർ, ജ്യോതിഷ് മാധവം, സുരേഷ് കാവുങ്കൽ, സുരേഷ് പുളവേലിൽ, അജിത്ത്‌ കോട്ടനാട്, മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL