
അടൂർ : അടൂർ നഗരസഭ 25-ാം വാർഡ് വികസനസമിതിയും ലയൺസ് ക്ലബ് ഒഫ് അടൂർ സെൻട്രലും സംയുക്തമായി ഐ മൈക്രോ സർജറി ആൻഡ് ജനറൽ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പും ആരോഗ്യ സുരക്ഷ ബോധവത്കരണ ക്ലാസും ജൂലായ് ഒന്നിന് രാവിലെ 9.30 മുതൽ ഒരുമണി വരെ മൂന്നാളം എൻ എസ് എസ് കരയോഗ ഹാളിൽ നടക്കും. അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ രൂപേഷ് അടൂർ അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |