
പത്തനംതിട്ട : യു.ഡി.എഫ് സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിഷ്ണു ഗോപാൽ, സെക്രട്ടറിയേറ്റംഗം ശ്യാംരാജ്, ട്രഷറർ അമൽ എബ്രഹാം എന്നിവർ സംസാരിച്ചു. മാർച്ചിന് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സോബി ബാലൻ, എം.എം.ജയന്തൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ മോനിഷ മോഹനൻ, സി സുമേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ രേഷ്മ മറിയം റോയ്, ശ്രീഹരി.എച്ച്, അമൽ.കെ.എസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |