
നാറാണംമൂഴി: തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നാറാണംമൂഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി.
സി.പി.എം ഏരിയ കമ്മിറ്റി അംഗം എസ്.ആർ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി മിഥുൻ മോഹൻ, എൻ.ആർ.ഈ.ജിപഞ്ചായത്ത് സെക്രട്ടറി മഞ്ജു വിനോദ്, പ്രസിഡന്റ് തങ്കമ്മ രാജേന്ദ്രൻ, ഷിബിൻ രാജ്, അമൽ വിക്രം, വത്സമ്മ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |