
പള്ളിക്കൽ : ലൈബ്രറി കൗൺസിൽ പള്ളിക്കൽ പഞ്ചായത്ത് നേതൃസമിതിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ.പി.ജയൻ ഉദ്ഘാടനം ചെയ്തു. നേതൃസമിതി അംഗം വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. നേതൃസമിതി കൺവീനർ വിമൽ കൃഷ്ണൻ, അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി.വാസുദേവൻ എന്നിവർ വിശദീകരണം നടത്തി. കെ.ബി.രാജശേഖര കുറുപ്പ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ തെങ്ങമം ഗോപകുമാർ, ബിനു വെള്ളച്ചിറ, മീരസാഹിബ്, ടി.മുരുകേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |