പന്തളം: എഴുത്തുകാരനും സഞ്ചാരിയും പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പന്തളം കൊട്ടാരം കുടുംബാംഗം പി.രവിവർമ്മയുടെ സ്മരണാർത്ഥം പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ പി.രവിവർമ്മ സ്മാരക പുരസ്കാരം സഞ്ചാരിയും എഴുത്തുകാരിയുമായ ഡോ.മിത്ര സതീഷിന്റെ 'സോളോ മംഗോളിയ' എന്ന പുസ്തകത്തിന് ലഭിച്ചു.
25000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്തുകാരായ കെ.ബി.പ്രസന്നകുമാർ, ഒ.കെ.ജോണി, സുഭാഷ് വലവൂർ എന്നിവരടങ്ങിയ സമിതിയാണ് പുസ്തകം തിരഞ്ഞെടുത്തത്. ആലപ്പുഴ സ്വദേശിനിയായ ഡോ.മിത്ര സതീഷ് , ഉടുമ്പൻചോല ഗവ.ആയൂർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. 25ന് വൈകിട്ട് 4.30ന് പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പ്രശസ്ത കാലിഗ്രാഫർ നാരായണ ഭട്ടതിരി പുരസ്കാര സമർപ്പണം നടത്തും.
അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരിയും പി.ആർ.ഡി മുൻ അഡീഷണൽ ഡയറക്ടറുമായ സുധക്കുട്ടി പുസ്തകം പരിചയപ്പെടുത്തും. എഴുത്തുകാരായ കെ.ബി.പ്രസന്നകുമാർ, രവിവർമ തമ്പുരാൻ, സുഭാഷ് വലവൂർ എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |