
തിരുവല്ല : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫലപോഷണ തോട്ടങ്ങൾ ആരംഭിക്കുന്ന കനിപന്തൽ പദ്ധതിക്ക് ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഞാവൽ, മാവ്, പ്ലാവ്, റംബുട്ടാൻ, പേര, സപ്പോട്ട എന്നിവ ഉൾപ്പെടുന്ന 10 തൈകളുടെ തോട്ടമാണ് ആരംഭിച്ചിരിക്കുന്നത്. ഇരവിപേരൂർ കൃഷിഭവനിൽ വിതരണം ചെയ്ത തൈകൾ ഇരവിപേരൂർ സെന്റ് ജോൺസ് സ്‌കൂൾ, വള്ളംകുളം ഗവ.എൽ.പി സ്‌കൂൾ, ഈസ്റ്റ് ഓതറ എൻ.എസ്.എസ് ടി.ടി.ഐ യു.പി സ്‌കൂൾ, ഓതറ സി.എം.എസ് എൽ.പി സ്‌കൂൾ എന്നിവിടങ്ങളിൽ നട്ടുപരിപാലിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജിമോൾ നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |