SignIn
Kerala Kaumudi Online
Friday, 31 July 2026 4.05 AM IST

തോട്ടം സ്കൂൾ കെട്ടിടം മൂന്ന് സഭകളുടെ ആരാധനാകേന്ദ്രം

school-
കുമ്പഴ എസ്റ്റേറ്റിലെ തോട്ടം സ്കൂൾ

കോന്നി : വിദ്യാഭ്യാസമേഖലയിൽ നിന്ന് പടിയിറങ്ങിയെങ്കിലും കുമ്പഴ എസ്റ്റേറ്റിലെ തോട്ടം സ്കൂൾ മൂന്ന് ക്രൈസ്തവ സഭകളുടെ ആരാധനയ്ക്ക് ഇടമാകുകയാണ്.

മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ എസ്റ്റേറ്റിലെ പഴയ സ്കൂൾ കെട്ടിടത്തിൽ എല്ലാ ഞായറാഴ്ചയും രാവിലെ 7 മുതൽ 9.30 വരെ സി എസ് ഐ സഭയും 10 മുതൽ 12.30 വരെ ഇന്ത്യൻ പെന്തക്കോസ്ത് സഭയും 2 മുതൽ 4.30 വരെ മലങ്കര കത്തോലിക്കാ സഭയും ആരാധന നടത്തുന്നു.

ജില്ലയിലെ തമിഴ് സിലബസുള്ള രണ്ട് സ്കൂളുകളിൽ ഒന്നായിരുന്നു ഇത്. വിദ്യാർത്ഥികൾ ഇല്ലാതായതോടെ 20 വർഷങ്ങൾക്ക് മുമ്പ് സ്കൂൾ പൂട്ടി. എസ്റ്റേറ്റിലെ തമിഴ് വംശജരായ തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാൻ വേണ്ടി ഹാരിസൺ മലയാളം കമ്പനി ആരംഭിച്ച സ്കൂളിൽ ഒരുകാലത്ത് നിരവധി കുട്ടികൾ പഠിച്ചിരുന്നു. തമിഴിലും മലയാളത്തിലും ഇവിടെ സിലബസ് ഉണ്ടായിരുന്നു. ജില്ലയിൽ തമിഴ് സിലബസുള്ള മറ്റൊരു സ്കൂൾ ഗവിയിലായിരുന്നു. അതിന്റെ പ്രവർത്തനം നേരത്തെ നിലച്ചു.

അട്ടച്ചാക്കൽ - കുമ്പളംപൊയ്‌ക റോഡ് അരികിലെ കെട്ടിടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായിരുന്നുവെങ്കിലും അടുത്തിടെ പുതുക്കി പണിതു. ഇപ്പോൾ ക്രൈസ്തവ സഭകളുടെ ആരാധനയും എസ്റ്റേറ്റിലെ വിവിധ ട്രേഡ് യൂണിയനുകളുടെ കമ്മിറ്റികളും മാത്രമാണ് ഇവിടെ നടക്കുന്നത്. മുൻപ് മലയാലപ്പുഴ പഞ്ചായത്തിലെ പോളിംഗ് സ്റ്റേഷനായിരുന്നു സ്കൂൾ കെട്ടിടം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL