
തിരുവല്ല : പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച നടത്താനിരിക്കുന്ന കെ-ടെറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിവിധ പ്രളയബാധിത പ്രദേശങ്ങളിൽ സേവനത്തിലുള്ള അദ്ധ്യാപകരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ക്യാമ്പ് ഓഫീസർമാരായി നിയോഗിച്ചിരിക്കുകയാണ്. ഇതിൽ പലരും സെൻസസ് ചുമതല കൂടി നിർവഹിച്ചവരുമാണ്. അതേസമയം, കെ-ടെറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ള നിരവധി കേന്ദ്രങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നു. ചില പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള വഴികളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. അസാധാരണ സാഹചര്യങ്ങൾ പരിഗണിച്ച് കെ-ടെറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്നാണാവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |