
അടൂർ : സ്വാതന്ത്ര്യവും സമത്വവും സമാധാനവും ഉറപ്പാക്കുന്നതിൽ സമൂഹത്തിന് മാതൃകയാകാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിയണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അടൂർ ആസ്ഥാനമായുള്ള കേരള ആംഡ് പൊലീസ് മൂന്നാം ബറ്റാലിയനിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതിൽ സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഏറ്റെടുക്കുന്ന ഓരോ ദൗത്യവും അച്ചടക്കത്തോടെയും കർമ ധീരതയോടെയും വിജയകരമായി നടപ്പാക്കുന്നതിൽ കേരള പൊലീസ് എന്നും മാതൃകയായിട്ടുണ്ട്. പൊതുജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ പുതുതായി പൊലീസിലേയ്ക്ക് എത്തുന്ന സേനാംഗങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് പുരസ്‌കാരവും വിതരണം ചെയ്തു. കേരള ആംഡ് പൊലീസ് മൂന്നാം ബറ്റാലിയനിൽ നിന്നുള്ള 205 ഉം കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയനിൽ നിന്നുള്ള 126 ഉം പൊലീസ് കോൺസ്റ്റബിൾമാരാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായ, മറ്റ് ഉന്നത പൊലീസുദ്യോഗസ്ഥർ, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |