
പത്തനംതിട്ട: ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും തൊഴിലാളി നേതാവുമായിരുന്ന ജി.കെ.അജിത്തിന്റെ നിര്യാണത്തിൽ ബി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. സമ്മേളനം ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് സംസ്ഥാന ഖജാൻജി സിബി വർഗീസ്, സംസ്ഥാന സെക്രട്ടറി സോണി സത്യൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എസ്. നാരായണൻ, ജ്യോതിഷ് കുമാർ, എസ്. ഹരിനാരായണൻ, ഹർഷകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.എസ്.ശശി, രഘുനാഥൻ, രജീഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |