
തിരുവല്ല : മേപ്രാലിലെ ദുരിതാശ്വാസ ക്യാമ്പിൽ കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ വനിതാ സബ് കമ്മിറ്റി വനിതകൾക്കാവശ്യമായ നൈറ്റി, അണ്ടർ ഗാർമന്റ്‌സ്, സാനിറ്ററി നാപ്കിനുകൾ, കിടപ്പുരോഗികൾക്ക് ഡയപ്പറുകൾ, ലഘുഭക്ഷണ പായ്ക്കറ്റുകൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ വിതരണം ചെയ്തു. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ദീപാവിശ്വനാഥ്, ജില്ലാട്രഷറർ ഷീജ.എം.കെ , ജില്ലാ എക്‌സിക്യൂട്ടീവ് മിനി.എം, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ആശ ചന്ദ്രൻ, ഷെഫീന, സന്ധ്യ, സ്വപ്ന എന്നിവർ നേതൃത്വം നൽകി. അഡ്വ.ആർ.സനൽ കുമാർ, ഉഷ, പി.ഡി.ജോൺ സി.കെ.പൊന്നപ്പൻ, വിശ്വനാഥൻ, വർഗീസ് വർക്കി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |