പത്തനംതിട്ട : അഡ്വ.അനിത ചന്ദ്രനെ കോടതി ഗാർഡിയനായി ഹൈക്കോടതി നിയമിച്ചു. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് പി.വി.ബാലകൃഷ്ണനും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയുടെ നിർദേശപ്രകാരം കോടതി ഗാർഡിയൻ എന്ന നിലയിൽ ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ചുമതലകൾ നിർവഹിക്കുന്നതിനുമാണ് നിയമനം. കുമ്പഴ സ്വദേശിയാണ് അനിത.
മരട് മുനിസിപ്പാലിറ്റി സംബന്ധമായ ഒരു കേസിലും വെളിയന്നൂർ പഞ്ചായത്ത് സംബന്ധമായ കേസിലും മുൻപ് അനിതയെ അഡ്വക്കേറ്റ് കമ്മിഷണറായി നിയമിച്ചിരുന്നു. നിലവിൽ ഹൈക്കോടതി ലീഗൽ സർവീസ് അതോറിറ്റി മെമ്പറാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |