.ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും .
കോഴഞ്ചേരി : ആറന്മുള ഉത്രട്ടാതി ജലോത്സവം ആഗസ്റ്റ് 30ന് നടക്കും. ഉച്ചയ്ക്ക് 1 30 ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, എംപിമാർ എംഎൽഎമാർ, സാമുദായിക നേതാക്കൾ എന്നിവരും പങ്കെടുക്കും. മൂന്നുമണി മുതൽ മത്സര വള്ളംകളി ആരംഭിക്കും. മത്സര വള്ളം കളിക്കും ജല ഘോഷയാത്രയ്ക്കുമുള്ള പള്ളിയോടങ്ങളുടെ ബാച്ചുകൾ നിശ്ചയിച്ചു. 545 വഴിപാട് വള്ളസദ്യകൾ ബുക്കുചെയ്തിട്ടുണ്ട്. ഇതുവരെ 183 സദ്യകൾ നടന്നു. കെഎസ്ആർടിസി നടത്തിയ 240ട്രിപ്പുകളിലായി 10000 പേർ സദ്യയിൽ പങ്കെടുത്തു. സ്പെഷ്യൽ പാസ് സദ്യയിൽ 8000 പേർ ഇതുവരെ പങ്കെടുത്തു. സെപ്റ്റംബർ 16 വരെ സീറ്റുകൾ മുഴുവനായി ഓൺലൈനും ഓഫ് ലൈനും ബുക്ക് ചെയ്തുകഴിഞ്ഞു. ബുക്കിംഗ് പൂർണമായി നിറുത്തി. വൻ ജന പങ്കാളിത്തം വള്ളസദ്യയ്ക്ക് ഉണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ഇരുപതിനായിരം പേർ ഈ സീസണിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് കെ വി സാംബദേവൻ അറിയിച്ചു. ചരിത്രപ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ നാലിന് കേരള ഗവർണർ വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും. തിരുവോണത്തോണി വരവ് 26 ന് നടക്കും . പരിപാടികളുടെ നടത്തിപ്പിന് സെക്രട്ടറി പ്രസാദ് ആനന്ദഭവൻ ,ട്രഷറർ രമേശ് മാലിമേൽ , വൈസ് പ്രസിഡന്റ് സുരേഷ് കെ എസ്,ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ് റെയ്സ് കമ്മിറ്റി കൺവീനർ അനൂപ് ഉണ്ണികൃഷ്ണൻ, പബ്ലിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ, ഫുഡ് കമ്മിറ്റി കൺവീനർ ബി കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |