
ചെങ്ങന്നൂർ : റെയിൽവേ സ്റ്റേഷനു സമീപത്തെ കൺസ്യൂമർഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണം വിപണി ആരംഭിച്ചു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷിബു രാജൻ ഉദ്ഘാടനം ചെയ്തു. സ്റ്റോർ മാനേജർ എസ്. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ജീവനക്കാരായ ജി.ബിജുകുമാർ, എസ്.ശരത്, ജി.പ്രദീപ്കുമാർ, പി.വിജയശ്രീ, ടി.കെ.ഓമന എന്നിവർ പങ്കെടുത്തു.
നിത്യോപയോഗ സാധനങ്ങളിൽ 13 ഇനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും. 1,000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്നവർക്ക് അരക്കിലോ പഞ്ചസാരയും 2,000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് പായസമിക്സും 3,000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് അരക്കിലോ വെളിച്ചെണ്ണയും സൗജന്യമായി ലഭിക്കും.
ജയ അരി, കുറുവ അരി, കുത്തരി എന്നിവ കിലോയ്ക്ക് 33 രൂപയ്ക്കും പച്ചരി 29 രൂപയ്ക്കും പഞ്ചസാര 34.65 രൂപയ്ക്കും മുളക് 136.50 രൂപയ്ക്കും അരക്കിലോ വെളിച്ചെണ്ണ 120 രൂപയ്ക്കും ലഭിക്കും. 1,000 രൂപയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കൂപ്പണും തുടർന്ന് ഓരോ 500 രൂപയുടെ വാങ്ങലിനും ഓരോ കൂപ്പണും ലഭിക്കും. കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്ക് ഒന്നാം സമ്മാനമായി ഇലക്ട്രിക് സ്കൂട്ടറും രണ്ടാംസമ്മാനമായി വാഷിംഗ് മെഷീനും മൂന്നാം സമ്മാനമായി മിക്സർ ഗ്രൈൻഡറും ലഭിക്കും. ജില്ലാ തലത്തിലും ഓരോ ത്രിവേണി സ്റ്റോറിലും പ്രോത്സാഹന സമ്മാനങ്ങളും നൽകും.
ഓണം വിപണി 26ന് അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |