
വെൺമണി: പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂർ പാണ്ടനാട് വില്ലേജിൽ പാണ്ടനാട് വെസ്റ്റിൽ നെടുമാലിൽ വീട്ടിൽ പ്രസന്നന്റെ മകൻ പ്രജീഷ് (21) ആണ് വെൺമണി പൊലീസിന്റെ പിടിയിലായത്. വർഷങ്ങളായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പ്രതി വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടി പൊലീസിൽ പരാതി നൽകിയ വിവരം അറിഞ്ഞതിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. മാവേലിക്കര തഴക്കര ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മാന്നാർ സർക്കിൾ ഇൻസ്‌പെക്ടർ ഇ.അജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. വെൺമണി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.അനന്തു എൻ.യു, സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ്.വി, ഷിഹാബ് സലാം, വിശാഖ് തമ്പി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |