SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.01 AM IST

ഓണസദ്യയുമായി കുടുംബശ്രീ, ഇന്ന് മുതൽ ഓ‌ർഡർ സ്വീകരിക്കും

sadhya

പത്തനംതിട്ട : ഓർഡ‌ർ നൽകിയാൽ പായസമുൾപ്പടെ വിഭവ സമൃദ്ധമായ ഓണസദ്യ കുടുംബശ്രീ വീട്ടിലെത്തിക്കും. ജില്ലയിലെവിടെ നിന്നും ഓർഡർ നൽകാം. ഇതിനായി ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഏഴ് ബ്ലോക്കുകളിൽ നിന്നായി 18 യൂണിറ്റുകളാണ് സദ്യ ഒരുക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ സേവനം ലഭ്യമാകു. കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും സദ്യ ബുക്ക് ചെയ്യണം. ഓണസദ്യ ബുക്ക് ചെയ്തവർക്ക് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകരുടെ പക്കൽ നിന്ന് ഓണസദ്യ നേരിട്ടു വാങ്ങാം. സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്‌കൂളുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവിടങ്ങളിലെ ഓണസദ്യ ഓർഡറുകളും സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കുടുംബശ്രീ ഓണ സദ്യകൾ വീട്ടിലെത്തിച്ച് നൽകിയിരുന്നു. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണ കളക്ഷൻ സെന്ററുകളില്ല. ഇന്ന് മുതൽ സദ്യകൾ ഓർഡർ ചെയ്യാം.

ഓണസദ്യ ലഭ്യമാകുന്ന 18 യൂണിറ്റുകൾ

(ബന്ധപ്പെടേണ്ട നമ്പർ)

കുന്നന്താനം : (7356051828), അയിരൂർ : (7306291132), ചെന്നീർക്കര : (9846722526), വടശ്ശേരിക്കര : (9947455091), ചിറ്റാർ : (9447146071), നാറാണമൂഴി : (9605021278), കോന്നി : (7902942987), ഏഴംകുളം : ( 9747181961), കടമ്പനാട് : (9961608009) , കൊടുമൺ : (9061561508), പള്ളിയ്ക്കൽ : (8714347238), പന്തളം തെക്കേകര : (8281332490), കുളനട : (9383477892), പത്തനംതിട്ട : (9188457749), തിരുവല്ല :

(9544012657), കടപ്ര : (9446302526), വെച്ചൂച്ചിറ : (9544978669), വടശ്ശേരിക്കര : (8113953906).

ഓണസദ്യയ്ക്ക് 250 രൂപ

വിഭവങ്ങൾ

ഉപ്പേരി, ശർക്കര വരട്ടി, ചോറ്, പരിപ്പുകറി, പപ്പടം, അവിയൽ, തോരൻ, പച്ചടി, കിച്ചടി, മാങ്ങ അച്ചാർ, നാരങ്ങാ അച്ചാർ, സാമ്പാർ, പുളിശ്ശേരി, പച്ചമോര്, ഇഞ്ചിക്കറി, അടപ്രഥമൻ, സേമിയ, വാഴയില , പഴം.

അതാതു യൂണിറ്റുകൾ നിശ്ചയിക്കുന്ന വിഭവങ്ങളാണ് നൽകുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യണം. വിഭവങ്ങൾ അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.

അനു,

ജില്ലാ കുടുംബശ്രീ പ്രോഗ്രാം മാനേജർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL